June 8, 2025

ഒല ഓട്ടോറിക്ഷ വിപണിയിൽ; വിലക്കുറവെന്ന് വാഗ്ദാനം

0
ola-autos_650_123014024245

ഓട്ടോറിക്ഷ ഉല്‍പ്പാദന രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഒല. പുതിയ ഇലക്ട്രിക് ഓട്ടോ ഈ വര്‍ഷം തന്നെ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജാജ് ഓട്ടോ ഇവി ത്രീ വീലറിനേക്കാള്‍ ഇതിന് വില കുറവായിരിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വാഹനത്തിന് സഞ്ചാരി എന്ന അര്‍ഥമുള്ള ‘രാഹി’ എന്ന് പേര് നല്‍കാനാണ് സാധ്യത. ബജാജ് RE, മഹീന്ദ്ര ട്രിയോ, പിയാജിയോ ആപ്പ് ഇ-സിറ്റി തുടങ്ങിയവയുമായാണ് ഒല മത്സരിക്കുക. സെഗ്മെന്റിലെ മറ്റ് ഇലക്ട്രിക് ഓട്ടോകളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലവും കൂടുതല്‍ സൗകര്യവും പ്രദാനം ചെയ്യുന്ന ഈ ത്രീ-വീലറിന് നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടായിരിക്കും. ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, ക്യാബിന്‍ ഡോറുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *