March 24, 2026

എണ്ണ വിലയില്‍ കുതിപ്പ്; ഓഹരികളില്‍ ഇടിവ്

0
images (1) (1)

ന്യൂ ഡൽഹി: ഇസ്രായേല്‍-ഇറാൻ സംഘർഷം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നത്തോ തോടെ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുതിപ്പ് ബന്ധപ്പെട്ട ഓഹരികളില്‍ വെള്ളിയാഴ്ച ഇടിവ് അനുഭവപ്പെട്ടു.

എണ്ണ വിപണനം,പെയിന്റ്, വ്യോമയാനം,ടയർ കമ്പനികളുടെ ഓഹരികളിലാണ് വില ഇടിവ്. ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി.എല്‍)ഓഹരി വില 1.90%, ഇന്ത്യൻ ഓയല്‍ കോർപറേഷൻ 1.78%, ഹിന്ദുസ്ഥാൻ പെട്രോളിയം 1.41% ഉം ഇടിവ് രേഖപെടുത്തി. വ്യാപാരത്തിനിടയില്‍ ബി.പി.സി.എല്‍ ആറു ശതമാനത്തിലേറെയും എച്ച്‌.പി 5.34 ശതമാനവും തകർന്നിരുന്നു.

പശ്ചിമേഷ്യയില്‍നിന്ന്ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് അസംസ്കൃത എണ്ണ പോകുന്നത് ഇറാനു സ്വാധീനമുള്ള ഹുർമുസ് കടലിടുക്ക് വഴിയാണ്. അതുകൊണ്ട്, ഇസ്രായേല്‍-ഇറാൻ യുദ്ധം രൂക്ഷമായാല്‍ എണ്ണവില വർധിക്കുക മാത്രമല്ല എണ്ണനീക്കം തടസ്സപ്പെടുകയും ചെയ്യും.

ബ്രെന്റ് എണ്ണക്ക് ഇന്നലെ ഒറ്റയടിക്ക് 8.39%വില കൂടി വീപ്പക്ക് 75.20 ഡോളറായി. ഈ വർഷത്തെ ഏറ്റവും വലിയ കുതിപ്പാണിത്. ഇന്ത്യക്ക് ആവശ്യമായ എണ്ണയില്‍ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നതാണ്. പെയിന്റ് കമ്പനികളായ ഏഷ്യൻ പെയിന്റ്സ്, ഇൻഡിഗോ, ബെർജർ, തുടങ്ങിയവയുടെയും ടയർ കമ്പനികളായ അപ്പോളോ, സിയറ്റ് എന്നിവയുടെയും ഓഹരി വിലയില്‍ ഇന്നലെ ഇടിവ് ഉണ്ടായി.

അതേസമയം, ഓഹരി വിപണി ആടിയുലയുന്ന സൂചന വന്നതോടെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ വില വർധിക്കാനും തുടങ്ങി. കേരളത്തില്‍ ഇന്നലെ സ്വർണവില ഗ്രാമിന് 195 രൂപ ഉയർന്ന് 9295 രൂപയും പവന് 1560 രൂപ ഉയർന്ന് 74,360 രൂപയുമായി പുതിയ റെക്കോർഡ് ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *