25,000 പിന്നിട്ട് ടാറ്റ ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം
കൊച്ചി: വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സസ് ഇന്ത്യയിൽ സ്ഥാപിച്ച ഇലക്ട്രിക് ചാർജിംഗ് പോയിൻ്റുകളുടെ എണ്ണം 25000 പിന്നിട്ടു.150 ലധികം നഗരങ്ങളിലാണ് രാജ്യത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. അതെസമയം അടുത്ത ഒരു വർഷത്തിനകം വീണ്ടും 25,000ലധികം ചാർജിംഗ് പോയിന്റുകൾ കൂടി സ്ഥാപിക്കും.ഇതിനായി 13 ചാർജിംഗ് പോയിൻ്റ് ഓപ്പറേറ്റർമാരുമായി ധാരണാപത്രം ഒപ്പുവച്ചതായി കമ്പനി വ്യക്തമാക്കി.
