March 17, 2026

എന്‍എസ്ഡിഎല്‍ ഐപിഒ ജൂലൈ 30 മുതല്‍ ആഗസ്റ്റ് 1 വരെ

0
n6741665881753523214326fd366de3be55828c30bd64cf654228531206666e9f7c7b983a9f61c6e839d495

കൊച്ചി: നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്ഡിഎല്‍) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ജൂലൈ 30 മുതല്‍ ആഗസ്റ്റ് 1 വരെ. നിലവിലുള്ള നിക്ഷേപകരുടെ 50,145,001 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 760 രൂപ മുതല്‍ 800 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 18 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 18ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ബിഎസ്‌ഇയില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എച്ച്‌എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് തുടങ്ങിയവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *