March 24, 2026

ഇനി കൊച്ചിയിലും! വനിതകൾ മാത്രമുള്ള കേന്ദ്രവുമായി ഡെൽഹിവെറി

0
delhivery-pvt-ltd-delhi-0b0ndchnrn-250

മുംബൈ: കൊച്ചിയിൽ വനിതകൾ മാത്രമുള്ള വിതരണ കേന്ദ്രം ആരംഭിക്കുമെന്ന് ലോജിസ്റ്റിക്സ് സ്ഥാപനമായ ഡെൽഹിവെറി. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആറാമത് കേന്ദ്രമാണിത്. 1,000 പാഴ്സൽ ദിവസവും ഇവിടെ കൈകാര്യം ചെയ്യും. മോഗ (പഞ്ചാബ്), സികാർ (രാജസ്ഥാൻ), സത്ന (മധ്യപ്രദേശ്), മായാപുരി, ഷഹദ (ഡൽഹി) തുടങ്ങിയവയാണ് മറ്റുള്ളവ.

വിശ്രമ കേന്ദ്രം, ചേഞ്ചിങ് റൂം എന്നിവയുൾപ്പെടെ സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം കൊച്ചി കേന്ദ്രത്തിലുണ്ടാകും. അധിക സുരക്ഷയും സൗകര്യപ്രദമായ പ്രവർത്തന സമയവും ഉറപ്പാക്കുമെന്ന് കമ്പനിയുടെ ലാസ്റ്റ് മൈൽ ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് പ്രശാന്ത് ഗാസിപുർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *