നത്തിംഗ് സിഎംഎഫ് ഫോൺ 2 പ്രോയുടെ വിൽപ്പന ആരംഭിച്ചു

നത്തിംഗ് സിഎംഎഫ് ഫോൺ 2 പ്രോയുടെ വിൽപ്പന ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്, ക്രോമ എന്നിവിടങ്ങളിലും ഇന്ത്യയിലെ മുൻനിര റീട്ടെയിൽ സ്റ്റോറുകളിലും ആരംഭിച്ചു. ആദ്യ വിൽപ്പനയിൽ കുറഞ്ഞ വിലയിൽ ലഭിക്കും. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ ഈ ബജറ്റ് ഫോൺ പുറത്തിറക്കിയത്.
50MP ക്യാമറ, 256GB സ്റ്റോറേജ്, 5000mAh ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉണ്ട്. 18,999 രൂപയാണ്, സിഎംഎഫ്ഫോൺ 2 പ്രോയുടെ പ്രാരംഭവില അതെസമയം ടോപ്പ് വേരിയന്റിന് 20,999 രൂപ. കറുപ്പ്, വെള്ള, ഇളം പച്ച, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ വിൽപ്പനയിൽ, ഫോൺ വാങ്ങുമ്പോൾ 1,000രൂപ ബാങ്ക് കിഴിവും 1,000 രൂപ എക്സ്ചേഞ്ച് ഓഫറും നൽകുന്നു. ആദ്യ വിൽപ്പനയിൽ 16,999 രൂപയ്ക്ക് ഫോൺ വാങ്ങാൻ സാധിക്കും.