June 8, 2025

ഒരാളും വാങ്ങിയില്ല; നിസ്സാൻ എക്സ്-ട്രെയിലിന് വിൽപ്പനയിൽ തിരിച്ചടി

0
images (2) (6)

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസ്സാൻ 2024 നവംബറിൽ അവരുടെ ജനപ്രിയ മോഡൽ മാഗ്നൈറ്റ് 2,343 യൂണിറ്റ് വിറ്റെങ്കിലും, പ്രീമിയം എസ്‌യുവിയായ എക്സ്-ട്രെയിലിന് വിൽപ്പനയിൽ വൻ ഇടിവാണ് അനുഭവപ്പെട്ടത്. 2024 നവംബറിൽ എക്സ്-ട്രെയിലിന്റെ വിൽപ്പന പൂജ്യമായിരുന്നു. അതിനുമുമ്പ് 2024 ഒക്ടോബറിൽ രണ്ട് യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. എട്ട് വർഷങ്ങൾക്ക് ശേഷം, 2024 സെപ്റ്റംബറിലാണ് എക്സ്-ട്രെയിൽ വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിയത്. ഈ വട്ടം കമ്പ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) മോഡലായി ഇന്ത്യയിൽ ഇറക്കുമതി ചെയ്ത ഈ വാഹനം അതിന്റെ ഉയർന്ന വില കാരണം ഉപഭോക്താക്കളുടെ ഇടയിൽ വലിയ സ്വീകരണം നേടിയില്ല. ഇത് ഈ മോഡലിന്റെ വിൽപ്പനയിൽ ഗുരുതരമായ സ്വാധീനം ചെലുത്തി. നിസ്സാൻ എക്സ്-ട്രെയിലിന്റെ 2024ലെ അവസാന നാല് മാസങ്ങളുടെ വിൽപ്പന കണക്കുകൾ ചുവടെ:

– ഓഗസ്റ്റ്: 6 യൂണിറ്റ്

– സെപ്റ്റംബർ:13 യൂണിറ്റ്

– ഒക്ടോബർ:2 യൂണിറ്റ്

– നവംബർ: 0 യൂണിറ്റ്

2024 നവംബറിൽ ഒരുവാഹനവും വിറ്റുപോകാത്ത എക്സ്-ട്രെയിലിന്, കഴിഞ്ഞ നാല് മാസത്തിനിടെ ആകെ 21 യൂണിറ്റുകൾ മാത്രമാണ് വിറ്റുപോയത്. എക്സ്-ട്രെയിലിന്റെ സാങ്കേതിക വിശേഷങ്ങളിലേക്ക് പോകുകയാണെങ്കിൽ, ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ വേരിയബിൾ കംപ്രഷൻ ടർബോ എഞ്ചിൻ ഉപയോഗിക്കുന്ന ഈ എസ്‌യുവി, 3-മത്തെ തലമുറ എക്‌സ്‌ട്രോണിക് സിവിടി ഗിയർബോക്സാണ് ഉപയോഗിക്കുന്നത്. മൂന്ന് നിറങ്ങളിൽ (ഡയമണ്ട് ബ്ലാക്ക്, പേൾ വൈറ്റ്, ഷാംപെയ്ൻ സിൽവർ) ലഭ്യമായ എക്സ്-ട്രെയിലിന്റെ നാലാം തലമുറ മോഡൽ CMF-C പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഡ്യുവൽ-പേൻ പനോരാമിക് സൺറൂഫ്, 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ തുടങ്ങി ആധുനിക സവിശേഷതകൾ വാഹനത്തിനുണ്ട്. കൂടാതെ, മൂന്നാം നിരയിൽ 7 സീറ്റർ പതിപ്പും 40/20/40 അനുപാതത്തിൽ മടക്കാവുന്ന സ്ലൈഡിംഗ് സീറ്റുകളും ലഭ്യമാണ്. എങ്കിലും, ഈ സവിശേഷതകൾ പോലും എക്സ്-ട്രെയിലിന്റെ ഉയർന്ന വിലയ്ക്കുള്ള ഉപഭോക്തൃ പ്രതികരണം മെച്ചപ്പെടുത്താനായിട്ടില്ല. ഫോർച്യൂണർ പോലുള്ള എതിരാളികളോട് മത്സരിക്കാനെത്തിയ എക്സ്-ട്രെയിലിന് ഇന്ത്യൻ വിപണിയിൽ വൻ വെല്ലുവിളി നേരിടേണ്ടി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *