February 4, 2026

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നേടാന്‍ സാധിക്കാതെ നിസാന്റെ പ്രീമിയം എസ്യുവിയായ എക്‌സ്-ട്രെയില്‍

0
xtrail_1722526606493_1722526619568

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നേടാന്‍ സാധിക്കാതെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്റെ പ്രീമിയം എസ്യുവിയായ എക്‌സ്-ട്രെയില്‍. 2025 ഒക്ടോബറില്‍ ഈ എസ്യുവിയുടെ ഒരു യൂണിറ്റ് പോലും വിറ്റുപോയില്ല. കഴിഞ്ഞ അഞ്ച് മാസമായി വില്‍പ്പന പൂജ്യം യൂണിറ്റുകളില്‍ തുടരുന്നു എന്നതാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം. 2025 മെയ് മാസത്തില്‍ 20 യൂണിറ്റുകള്‍ വിറ്റഴിച്ചെങ്കിലും അതിനുശേഷം വാഹനത്തിന്റെ വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ്.

2025 മെയ് മാസത്തിനുശേഷം അതിന്റെ അക്കൗണ്ട് തുറന്നിട്ടുപോലുമില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ നിസ്സാന്‍ അവതരിപ്പിച്ച ഒരു ഉ1സെഗ്മെന്റ് എസ്യുവിയാണ് നിസ്സാന്‍ എക്‌സ്-ട്രെയില്‍. ആധുനിക രൂപവും ആഗോള രൂപകല്‍പ്പനയും പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഹൈബ്രിഡ് സാങ്കേതികവിദ്യ, ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍, 4ഡബ്ളിയുഡി ഓപ്ഷന്‍. പ്രീമിയം ഇന്റീരിയറും നൂതന സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *