വിൽപ്പനയിൽ 9.3 ശതമാനം വളർച്ചയുമായി നിസാൻ
കൊച്ചി: സെപ്റ്റംബർ മാസത്തിൽ മൊത്തം 10,500 വാഹനങ്ങളുടെ വില്‌പന രേഖപ്പെടുത്തി നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേസമയത്തേക്കാൾ (9,629 ) 9.3 ശതമാനം വർധനയാണിത്.1,652 യൂണിറ്റാണ് ആഭ്യന്തര മൊത്ത വില്പ്‌പന.
അതെസമയം കയറ്റുമതി 8,872 യൂണിറ്റിലെത്തി. ഇതിൽ ദക്ഷിണേഷ്യൻ വിപണിയിൽ മാത്രം റിക്കാർഡ് 1,120 യൂണിറ്റുകളാണ് വിറ്റത്. ഇത് ഈ മേഖലയിലെ നിസാൻ്റെ എക്കാല ത്തെയും ഉയർന്ന പ്രതിമാസ വില്‌പനയാണ്.ജിഎസ്ടി ഇളവുകളും പുതിയ മാഗ്നെറ്റിന്റെ വിലയിൽ ഒരു ലക്ഷം രൂപ വരെ കുറവ് വന്നതും നിസാൻ്റെ മികച്ച പ്രകടനത്തിന് സഹായകമായെന്ന് നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ വ്യക്തമാക്കി.
