മാഗ് നൈറ്റ് കുറോയ്ക്ക് സ്പെഷ്യൽ എഡിഷനുമായി നിസാൻ

കൊച്ചി: മാഗ്നെറ്റ് കുറോയുടെ പ്രത്യേക പതിപ്പുമായി നിസാൻ മോട്ടോർ ഇന്ത്യ. 8.30 ലക്ഷമാണ് നിസാൻ്റെ മുൻനിര മോഡലായ മാഗ്നെറ്റിന്റെ കറുപ്പ് നിറത്തിലുള്ള കുറോ സ്പെഷൽ എഡിഷന്റെ ആരംഭ വില.പൂർണമായും കറുപ്പ് നിറത്തിലാണ് മാഗ്നെറ്റ് കുറോ സ്പെഷൽ എഡിഷന്റെ അകവും പുറവും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സിഗ്നേച്ചർ ലൈറ്റ്സേബർ ടേൺ ഇൻഡിക്കേറ്ററുകളുള്ള കറുപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വാക്ക് എവേലോക്കും അപ്രോച്ച് അൺ ലോക്കുമുള്ള പ്രീമിയം ഐ-കീ, അഡ്വാൻ സ്‌ഡ് ഡ്രൈവർ അസിസ്റ്റ് ഡിസ്പ്ലേ, സ്റ്റാൻഡേ ർഡായി സേബിൾ ബ്ലാക്ക് വയർലെസ് ചാർജർ എന്നിങ്ങനെ നിരവധി സവിശേഷതകളുണ്ട്.
നിസാൻ ഡീലർഷിപ്പുകൾ വഴിയോ നിസാൻ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ 11,000 രൂപ യ്ക്ക് മാഗ്നൈറ്റ് കുറോ ബുക്ക് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.