June 8, 2025

പ്രധാനമന്ത്രി കിസാൻ യോജനയുടെ പത്തൊമ്പതാം ഗഡു അടുത്തയാഴ്ച

0
1740125916-3298

പ്രധാനമന്ത്രി കിസാൻ യോജനയുടെ 19-ാം ഗഡു അടുത്ത ആഴ്ച അനുവദിക്കും. തിങ്കളാഴ്ച ബിഹാറിലെ ഭഗല്‍പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുക അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

കര്‍ഷക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിച്ചത്.പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും നാല് മാസം കൂടുമ്പോഴും 2,000 രൂപ വീതം ലഭിക്കും.

വര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6000 രൂപയാണ് വാര്‍ഷിക ആനുകൂല്യമായി ലഭിക്കുന്നത്. 19-ാം ഗഡു കൂടി നല്‍കുന്നതോടെ പദ്ധതി പ്രകാരം സര്‍ക്കാര്‍ കൈമാറുന്ന തുക 3.68 ലക്ഷം കോടി രൂപയായി ഉയരും.

Leave a Reply

Your email address will not be published. Required fields are marked *