January 28, 2026

നിക്കോൺ ഇന്ത്യ കൊച്ചിയിൽ കേന്ദ്രം ആരംഭിച്ചു

0
uNV3nDUfLb27C0x11r21b9J8gvkWim64c5ed4TVP

കൊച്ചി: ഇമേജിങ് ഒപ്റ്റിക്കൽ സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖരായ നിക്കോൺ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ നിക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ പുതിയ സർവീസ് സെന്റർ ആരംഭിച്ചു. നിക്കോൺ കേരളത്തിൽ നേരിട്ടു നടത്തുന്ന സർവീസ് സെന്ററാണിത്.

ഇന്ത്യയിലെ ആറാമത്തെതും. നിക്കോൺ ക്യാമറയും ലെൻസുകളും ഉൾപ്പെടെയുള്ളവ ഇവിടെ സർവീസ് ചെയ്യാനാകും.ഇമേജിങ് ക്രിയേറ്റീവ് പ്രഫഷനലുകൾക്ക് കേരളം എന്നും ചടുലമായ വിപണിയാണെന്ന് നിക്കോൺ ഇന്ത്യ മാനേജിങ് ഡയറക്ടർ സജ്ജൻ കുമാർ പറഞ്ഞു.

കൂടാതെ ഉപഭോക്താക്കൾക്ക് കാര്യക്ഷമമായി സേവനങ്ങൾ ഇതുവഴി ലഭിക്കുമെന്ന് നിക്കോൺ ഇന്ത്യ വൈസ് പ്രസിഡന്റ് ജോജി ഫ്രാൻസിസ് വ്യക്തമാക്കി.എറണാകുളത്ത് സഹോദരൻ അയ്യപ്പൻ റോഡ് മെട്രോപില്ലർ 837- സമീപമാണ് ജൂനിയർ ജനതാ റോഡിലാണ് കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *