June 8, 2025

സ്വച്ഛ് ഭാരത് അഭിയാന്റെ അടുത്ത ഘട്ടം; മിഷന്‍ അമൃത് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

0
1701738572_modi

സ്വച്ഛ് ഭാരത് അഭിയാനിന്റെ അടുത്ത ഘട്ടമായ മിഷന്‍ അമൃത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നഗരങ്ങളില്‍ ജലവും മലിനജല ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണിത്. പദ്ധതിയുടെ പ്രഖ്യാപനം സ്വച്ഛ് ഭാരത് അഭിയാന്റെ പത്താം വാര്‍ഷികത്തില്‍ വച്ച് നടന്നു. ഈ മുന്നേറ്റത്തിന് ലഭിച്ച പിന്തുണയ്ക്ക് പ്രധാനമന്ത്രി ജനങ്ങളോട് നന്ദിപറഞ്ഞു. കഴിഞ്ഞ 15 ദിവസങ്ങളായി 27 ലക്ഷം പരിപാടികള്‍ സേവാ പരിക്രമത്തിലൂടെ നടന്നു, നിരവധി ആളുകള്‍ അതില്‍ പങ്കെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ജില്ലയിലും പഞ്ചായത്തുകളിലും സ്മാര്‍ട്ട് തെരുവുകളും ശുദ്ധജല തടാകങ്ങളും ഉണ്ടാക്കുന്നതിന് പ്രാദേശിക അധികാരികളെ പ്രോത്സാഹിപ്പിക്കുകയും, ശുചിത്വ മത്സരങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി തുണി ബാഗുകളും പേപ്പര്‍ ബാഗുകളും സ്വീകരിച്ചതിന് അദ്ദേഹം നന്ദി അറിയിച്ചു.

സ്വച്ഛ് ഭാരത് അഭിയാനിലൂടെ രാജ്യമൊട്ടാകെ 12 കോടി ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, ശുചിത്വ മേഖലയില്‍ 5,000 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *