വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചതായി മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്തുകൾ ചേർത്ത് IN TRV 01 എന്ന കോഡാണ് പുതിയ ലൊക്കേഷൻ. മുമ്പ്, ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്തുകൾ ചേർത്ത് IN NYY 1 എന്ന കോഡാണ് ഉപയോഗിച്ചിരുന്നത്.
ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളിൽ ഒന്നായ യുനൈറ്റഡ് നേഷൻസ് എക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പ് (UNECE) നാഷണൽ ലൊക്കേഷൻ കോഡുകൾ ഏകീകരിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് കോഡ് മാറ്റം. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്നതിനായി, വിഴിഞ്ഞം തുറമുഖംUNECE ന്റെ നിർദേശപ്രകാരം അപേക്ഷ നൽകി.
കേന്ദ്ര സർക്കാർ വക ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡാറ്റാ മാനേജ്മെന്റാണ് പുതിയ കോഡ് അനുവദിച്ച ഏജൻസി. ഈ പുതിയ കോഡിന് UNECE അംഗീകാരം നൽകിയതായി മന്ത്രി അറിയിച്ചു.