June 8, 2025

ഗൂഗിൾ ഡോക്സിൽ ജെമിനി എഐ പിന്തുണയോടെ പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ

0
images (2) (4)

ദില്ലി: ജെമിനി എഐയുടെ സഹായത്തോടെ ഗൂഗിൾ ഡോക്‌സിലേക്ക് ഫോട്ടോറിയലിസ്റ്റിക് ഇമേജ് ജനറേഷൻ ഫീച്ചർ എത്തിക്കുന്നു. പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോക്താക്കൾക്ക് കൂടുതൽ സൃഷ്‌ടികൾ നടത്താനുള്ള സാധ്യതകൾ ഇതുവഴി തുറന്നുതരുകയാണ്.ഗൂഗിൾ ഡോക്‌സിലെയും സ്ലൈഡുകളിലെയും പുതിയ ഇമേജ് ഓപ്ഷനുകൾയിലൂടെ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കവർ ഇമേജുകളും, ഫോട്ടോറിയലിസ്റ്റിക് ലാൻഡ്സ്കേപ്പുകളും മറ്റും സൃഷ്‌ടിക്കാനാകും. ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ ഈ സവിശേഷതയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയപ്പോൾ, പുതിയ ഫീച്ചർ മുൻപത്തേക്കാൾ കൂടുതൽ ഡീറ്റൈൽ ഉൾക്കൊള്ളും എന്നും വ്യക്തമായി. ജെമിനി എഐയുടെ ഏറ്റവും പുതിയ *ഇമേജൻ 3 മോഡൽ* ഉപയോഗിച്ച് ഗൂഗിൾ ഡോക്‌സിൽ ഉയർന്ന നിലവാരമുള്ള ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ നേരിട്ട് സൃഷ്‌ടിക്കാൻ കഴിയും. ടെക്സ്റ്റ്-ടു-ഇമേജ് സാങ്കേതിക വിദ്യയുടെ ശക്തിയോടെ ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി ഡീറ്റെയിൽഡ് ചിത്രങ്ങൾ രൂപപ്പെടുത്താനുള്ള കഴിവാണ് പുതിയ സംവിധാനം വാഗ്ദാനം ചെയ്യുന്നത്. ജെമിനി ബിസിനസ്, ജെമിനി എന്റർപ്രൈസ്, ജെമിനി എജുക്കേഷൻ പ്രീമിയം, ഗൂഗിൾ വൺ എഐ തുടങ്ങിയ *ആഡ്-ഓൺ* പാക്കേജുകൾ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണ്. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും പുതിയ സവിശേഷത ലഭ്യമാകാൻ രണ്ടാഴ്ചകളോളം സമയം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *