June 7, 2025

റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണത്തിൻ്റെ പുതിയ കണക്കുകള്‍ പുറത്ത്

0
n6666130081748701125942d7f36a6ae35b92c0e57c57e6f72b2ad0b16eac02e1c2f76a80deb1103979ef8a

മുംബൈ: റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണശേഖരത്തെ സംബന്ധിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. 879.58 മെട്രിക് ടണ്‍ സ്വർണമാണ് ആർ.ബി.ഐയുടെ കൈവശം ഇപ്പോഴുള്ളത്.മൂല്യം കണക്കാക്കുമ്പാൾ 4,31,624.8 കോടി രൂപ വരും.ഇക്കഴിഞ്ഞ മാർച്ച്‌ 31ലെ കണക്കാണിത്.2024 മാർച്ചില്‍ 822.10 മെട്രിക ടണ്ണാണ് ആർ.ബി.ഐയുടെ പക്കലുണ്ടായിരുന്നത്. അന്നത്തെ വിലയനുസരിച്ച്‌ 2,74,714.27 കോടി രൂപയുടെ സ്വർണം. ഒരു വർഷത്തിനിടയിലുണ്ടായ മൂല്യവർധനവ് 57.12 ശതമാനം. ഒരു വർഷത്തിനിടയില്‍ 54.13 മെട്രിക് ടണ്‍ സ്വർണ്ണം കൂട്ടിചേർക്കപ്പെട്ടതും സ്വർണ്ണ വിലയിലുണ്ടായ വർധനവുമാണ് നേട്ടത്തിന് കാരണമെന്ന് ആർ.ബി.ഐയുടെ വാർഷിക റിപ്പോർട്ടില്‍ പറയുന്നു. ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്താണ് റിസർവ് ബാങ്ക് സ്വർണ ശേഖരം വർധിപ്പിക്കുന്നത്.ആകെ കൈവശമുള്ള സ്വർണ്ണത്തില്‍ 311.38 ടണ്‍ ഇഷ്യു വകുപ്പിന്‍റെ കീഴിലാണ്. ബാക്കി 568.20 ടണ്‍ ബാങ്കിംഗ് വകുപ്പിന് കീഴിലാണ്. ലോകവ്യാപകമായി കേന്ദ്രബാങ്കുകള്‍ സ്വന്തം കറൻസിയെ സംരക്ഷിക്കാനും സുരക്ഷിത നിക്ഷേപമെന്ന നിലയിലും സ്വർണം കരുതല്‍ശേഖരമായി വാങ്ങിക്കൂട്ടുന്നുണ്ട്. കറന്‍സിയുടെ മൂല്യത്തിലുള്ള വ്യതിയാനങ്ങള്‍ പ്രതിരോധിക്കാൻ മൂല്യമേറിയ സ്വർണശേഖരം സഹായിക്കും.ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറിയിരുന്നു. സ്വർണശേഖരത്തിന്റെ കണക്കില്‍ ഏഴാമതാണ് ഇന്ത്യ. ഈയടുത്ത കാലത്തായി ഇന്ത്യയുടെ വിദേശകരുതല്‍ ശേഖരത്തില്‍ സ്വർണത്തിന്റെ അളവ് വലിയ രീതിയില്‍ വർധിക്കുകയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *