June 8, 2025

രാമേശ്വരത്ത് പുതിയ വിമാനത്താവളം, ചെന്നൈക്ക് സമീപം ഗ്ലോബല്‍ സിറ്റി, വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്

0
dhanamonline-malayalam_2025-03-14_jwe6lnwk_Untitled-design-2025-03-14T142629.175

വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്,തെക്കൻ തമിഴ്‌നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാന്‍ രാമേശ്വരത്ത് പുതിയ വിമാനത്താവളം

2,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലോബല്‍ സിറ്റി ചെന്നൈയ്ക്ക് സമീപം നിര്‍മ്മിക്കുന്നു. 2025-26 ലെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസുവാണ് ഇക്കാര്യം അറിയിച്ചത്.ഏറ്റവും വേഗത്തില്‍ നഗരവൽക്കരണം നടന്നു കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ചെന്നൈ.

പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് നിലവിലുളള ചെന്നൈ നഗരം വികസിപ്പിക്കുക എന്നതിനേക്കാള്‍ പുതിയ നഗരം സ്ഥാപിക്കുകയാണ് മികച്ചതെന്ന നഗര ആസൂത്രണ വിദഗ്ധരുടെ നിര്‍ദേശം കണക്കിലെടുത്താണ് ഗ്ലോബല്‍ സിറ്റി നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഐടി പാർക്കുകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ, ഹൈടെക് കമ്പനികൾ, ഫിൻ-ടെക് വ്യാപാര മേഖലകൾ, ബാങ്കിംഗ്, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, വ്യാപാര കേന്ദ്രങ്ങൾ, കോൺഫറൻസ് ഹാളുകൾ, പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ പുതിയ നഗരത്തിൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ ഉയർന്ന വരുമാനക്കാർ, മധ്യവർഗക്കാർ, താഴ്ന്ന വരുമാനക്കാർ എന്നിവർക്കായി ബഹുനില റെസിഡൻഷ്യൽ കെട്ടിടങ്ങൾ നഗരത്തിൽ ഉണ്ടാകും.രാമനാഥപുരം ജില്ലയിലെ രാമേശ്വരത്ത് പുതിയ വിമാനത്താവളം നിര്‍മ്മിക്കുമെന്നും തങ്കം തെന്നരസു അറിയിച്ചു. തെക്കൻ തമിഴ്‌നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് ഉയർത്തുന്നതിന് ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളുടെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *