July 24, 2025

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

0
NEET-UG-Result-2025-Declared-Soon

ന്യൂഡല്‍ഹി: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനില്‍നിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറില്‍ കേരളത്തില്‍നിന്നും ആരുമില്ല. 109ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം) സംസ്ഥാനത്ത് ഒന്നാമതായി.PWBD (പേഴ്‌സന്‍ വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസബിലിറ്റീസ്) വിഭാഗത്തില്‍ മൂന്നാം റാങ്ക് മലയാളി വിദ്യാര്‍ഥിനി കെ.കെ.ഷെഹിന്‍ സ്വന്തമാക്കി.ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഹേഷ് കുമാര്‍ 99.9999547 പെര്‍സന്റൈല്‍ സ്‌കോറോടെയാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്.

മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവാദിയയും മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷാങ് ജോഷിയും രണ്ടാം സ്ഥാനം നേടി. ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് ആദ്യ 10 റാങ്കുകളില്‍ എത്തിയിരിക്കുന്നത്.എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി നഴ്സിങ്, വെറ്ററിനറി കോഴ്സുകള്‍, ആയുഷ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനം നീറ്റ് യുജി 2025 സ്‌കോര്‍ അടിസ്ഥാനമാക്കിയായിരിക്കും നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *