July 23, 2025

ദേശീയ സുരക്ഷ കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സുരക്ഷാ അവാര്‍ഡ്: വീഗാലാന്‍ഡിന്

0
n65531651217415859133687097f426d57004512ea0570fe1f7defe31b4cdcb83d06e5afc12a637b562d028

കൊച്ചി: ദേശീയ സുരക്ഷ കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സുരക്ഷാ അവാര്‍ഡ് വീഗാലാഡ് ഏറ്റുവാങ്ങി. റെസിഡെന്‍ഷ്യല്‍ വിഭാഗത്തില്‍, ഒന്നാം സ്ഥാനമാണ്, വീഗാലാന്‍ഡിന്റെ അയ്യന്തോള്‍ തേജസ് അപ്പാര്‍ട്‌മെന്റിനു ലഭിച്ചത്.

സുരക്ഷിതമായ വാസസ്ഥലത്തിനു വേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയതും അതില്‍ പരിശീലനം കൊടുത്തതും ആരോഗ്യ പരിസ്ഥിതി മേഖലയിലുള്ള ക്രമീകരണങ്ങളും പരിഗണിച്ചാണ് അവാര്‍ഡിന് അർഹരായത്. ചിറ്റിലപ്പിള്ളി സ്വക്വയറിലെ ഗ്രാന്‍ഡ് സ്‌ക്വയറില്‍ നടന്ന ചടങ്ങ് കെഎസ്‌ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഫാക്റ്ററീസ് ആന്‍ഡ് ബോയ്‌ലര്‍സ് ഡയറക്ടര്‍ പി. പ്രമോദ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ബാബുരാജന്‍ പി. കെ, ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ജി. വിനോദ്, സേഫ്റ്റി കൗണ്‍സില്‍ ഹോണററി സെക്രട്ടറി എ.എല്‍. ജാക്‌സണ്‍ തുടങ്ങിയവരും പങ്കെടുത്തു. വീഗാലാന്‍ഡ് ഡയറക്റ്റര്‍ ബിജോയ് എ ബി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഗിരി എസ്. നായര്‍, മാനേജര്‍മാരായ രഞ്ജിത്ത് ആര്‍, ജോമോന്‍ മാത്യു, തേജസ്സ് അപ്പാര്‍ട്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളായ ചാര്‍ലി ചിറ്റിലപ്പിള്ളി, സുധാകരന്‍ എന്നിവര്‍ ചേര്‍ന്നു അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് വണ്ടര്‍ലായ്കും രണ്ടാം സ്ഥാനം ചിറ്റിപ്പിള്ളി സ്‌ക്വയറിനുമാണ് ലഭിച്ചത്. ചിറ്റിലപ്പിള്ളി സ്‌ക്വയറിനു വേണ്ടി ഡയറക്ടര്‍ വിനോദ് എസ് എം, ഓപ്പറേഷന്‍ മാനേജര്‍ പുരുഷോത്തമന്‍, എഞ്ചിനീയര്‍അശോക് കുമാര്‍. വി എന്നിവര്‍ ചേര്‍ന്നു അവാര്‍ഡ് ഏറ്റുവാങ്ങി.

ഇത് നാലാം തവണയാണ് ദേശീയ സുരക്ഷ കൗണ്‍സില്‍ അവാര്‍ഡ് ലഭിക്കുന്നത്, താമാസക്കാരുടെ സുരക്ഷയ്‌ക്കും വീഗാലാന്‍ഡ് നല്‍കുന്ന പ്രാധാന്യം എടുത്തു കാട്ടുന്നതായും ഇതില്‍ അഭിമാനം ഉണ്ടെന്നും വീഗാലാന്‍ഡ് ഡയറക്റ്റര്‍ ബിജോയ് എ ബി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഗിരി എസ്. നായര്‍ എന്നിവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *