March 18, 2026

ആഗസ്റ്റ് 1 മുതല്‍ യു പി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

0
n6741481541753515579524b3a46655f1a5fbd033b861e2a752e50fe19975e71f4b19b6d81a379172258381

യു പി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ആഗസ്റ്റ് ഒന്ന് മുതലാണ് മാറ്റം വരുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.ബാലൻസ് പരിശോധിക്കുന്നതിലും പേ മെന്റ് സ്റ്റാറ്റസ് നോക്കുന്നതിലുമൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമായിരിക്കുമെന്ന് എന്‍പിസിഐ അറിയിച്ചു. യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം തുടങ്ങിയവ വര്‍ദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് എന്‍പിസിഐ അറിയിച്ചു. യുപിഐ ആപ്പുകളില്‍ സൈബര്‍ തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ ഈ പുതിയ മാറ്റത്തിനൊരുങ്ങുന്നത്.

ഓഗസ്റ്റ് ഒന്നുമുതല്‍ പേയ്മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന തുടങ്ങിയവയിൽ ഉള്‍പ്പെടെ മാറ്റങ്ങള്‍ നിലവില്‍ വരും. ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളു. മാത്രമല്ല പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ഒരു ദിവസം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ കഴിയുകയുള്ളു. കൂടാതെ മൂന്ന് തവണ മാത്രമെ ഒരു ഇടപാടിന്റെ പേയ്മെന്റ് സ്റ്റാറ്റസ് ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയൂ. വിവിധ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപേ ഇടപാടുകള്‍ക്ക് നിശ്ചിത സമയപരിധി നല്‍കുന്നതടക്കമാണ് മാറ്റങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *