നന്തിലത്ത് ജി- മാര്‍ട്ട് ലാക്പതി സമ്മാനങ്ങള്‍ വിതരണം ചെയ്തു
തൃശൂർ: ഗോപുനന്തിലത്ത് ജി- മാർട്ട് അത്തം മുതല്‍ ഉത്രാടം വരെ നടത്തിയ അത്തം പത്തോണം ലാക്പതി ഓഫറിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിച്ച 10 വിജയികള്‍ക്കുള്ള ചെക്കുകള്‍ പൂങ്കുന്നം ഷോറൂമില്‍ നടന്ന ചടങ്ങില്‍ നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത് സമ്മാനിച്ചു.
നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ ഹെഡ് എൻ.പി. ജോയ്, ബ്രാഞ്ച് മാനേജർ വിനോദ്, ഗള്‍ഫ് പാർക്ക് ബാബു തുടങ്ങിയവർ പങ്കെടുത്തു.വിജയികളായ സനില്‍, ആഷ്ന, അനിത വിനോദ്, മോഹനകുമാരി, ദില്‍ന ഷെറിൻ, ദക്ഷ കെ. വിഷ്ണുദേവ്, ജോയ് സുരേന്ദ്രൻ, രജീഷ്, കലേശൻ, നിവേദ് എന്നിവർ ചെക്കുകള്‍ ഏറ്റുവാങ്ങി.
