വമ്പൻ ദീപാവലി ഓഫറുകളുമായി മൈജി
കോട്ടയം: ദീപാവലിയോടനുബന്ധിച്ച് മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ സ്പെഷൽ ക്യാം പെയ്ൻ ലാഭത്തിരി ഓഫർ തുടങ്ങി. ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ്, മൊബൈൽ ഫോൺ, ഡിജിറ്റൽ ഗാഡ്ജറ്റ്സ് തുടങ്ങിയവയിൽ മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഡിസ്പ്ലേ പ്രോഡക്ടുകൾക്ക് 80% വരെ വിലക്കുറവും ഉണ്ട്.
മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ് തുടങ്ങിയവ സ്പെഷൽ പ്രൈസിൽ വാങ്ങാം. പുത്തൻ സാങ്കേതിക വിദ്യയിലുള്ള ടിവികൾ കില്ലർ പ്രൈസ്, സ്പെഷൽ പ്രൈസ് ഓപ്ഷനുകളിൽ സ്വന്തമാക്കാം. തിരഞ്ഞെടുത്ത എസി ബ്രാൻഡുകളിൽ ഫ്രീ ഇൻസ്റ്റലേഷൻ,ഫ്രീ സ്റ്റെബിലൈസർ, എക്സ്ചേഞ്ച് ബോണസ് തുടങ്ങിയവ ലഭിക്കും.
ഫ്രിജ്, വാഷിങ് മെഷീൻ, കിച്ചൻ അപ്ലയൻസസ് എന്നിവയ്ക്കും മറ്റാരും നൽകാത്ത വിലക്കുറവാണ് മൈജി നൽകുന്നതെന്നും വക്താക്കൾ അറിയിച്ചു. 20ന് അവസാനിക്കുന്ന ഈഓഫറുകൾ myg.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9249 001 001
