March 22, 2026

അതിവേഗ ഡെലിവറി പ്ലാനുകൾ നടപ്പിലാക്കാനൊരുങ്ങി മൈ ടി.വി.എസ്

0
images (2) (26)

വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും ലൂബ്രിക്കന്റുകളും അതിവേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മൈ ടി.വി.എസ് പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നു. ഓര്‍ഡര്‍ ലഭിച്ചാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഡെലിവറി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മൈ ടി.വി.എസ് ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാന്‍ഡിന് കീഴിലുള്ള പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി വ്യത്യസ്ത ഘട്ടങ്ങളായി രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് കമ്പനി എം.ഡി ജി. ശ്രീനിവാസ രാഘവന്‍ അറിയിച്ചു.മൈ ടി.വി.എസ് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ഓട്ടോമോട്ടീവ് പാര്‍ട്‌സ് വില്‍പന പ്ലാറ്റ്‌ഫോമാണ്. ബിസിനസ് ടു ബിസിനസ് (B2B) സെഗ്‌മെന്റിലാണ് ഇതിന്റെ അതിവേഗ ഡെലിവറി. 22,000 റീട്ടെയില്‍ വ്യാപാരികളും 30,000 ഗ്യാരേജുകളും ഈ പദ്ധതിയുടെ ഭാഗമാകുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,900 കോടി രൂപ വരുമാനമുണ്ടാക്കിയ കമ്പനിയാണ് അടുത്തിടെ 10-12 ശതമാനം വിപണി വിഹിതം ലക്ഷ്യമിടുന്നത്.

ആദ്യഘട്ടം കേരളത്തിലേക്കും

പദ്ധതിയുടെ ഭാഗമായി 1.2 കോടി സ്‌പെയര്‍ പാര്‍ട്‌സുകള്‍ മൈ ടി.വി.എസ് ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാന്‍ഡിന് കീഴിലുള്ള 50 ഡാര്‍ക്ക് സ്റ്റോറുകളിലൂടെ വിതരണം ചെയ്യും. ആദ്യ സ്റ്റോറുകള്‍ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്റ്റോറുകളുടെ എണ്ണം 200 ആയി വര്‍ധിപ്പിക്കാനാണ് പദ്ധതി. ഇതുവഴി സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിതരണച്ചെലവിൽ 30 ശതമാനം വരെ ലാഭം ഉണ്ടാക്കാനാകും എന്നാണു മൈ ടി.വി.എസ് അധികൃതരുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *