March 22, 2026

മുത്തൂറ്റ് ഫിൻകോർപ്പും ഗോദ്റെജ് ഫിനാൻസും സഹകരിക്കും

0
muthoot1992025

കൊച്ചി: ഗോദ്റെജ് ഫിനാൻസ് രണ്ട്, മൂന്ന്നിര നഗരങ്ങളിലെ എംഎസ്എംഇകൾക്ക് കൂടുതൽ വായ്‌പ ലഭ്യമാക്കുന്നതിന് മുത്തൂറ്റ് ഫിൻകോർപ്പുമായി സഹകരിക്കും.ഇതിന്റെ ഭാഗമായി 10 മുതൽ 75 ലക്ഷം രൂപവരെയുള്ള വസ്തു ഈ ടിന്മേൽ പണം വായ്‌പയായി ലഭിക്കും.

15 ലക്ഷം രൂപയുടെ വായ്‌പകളാണ് ശരാശരി ഇതിലൂടെ നൽകുന്നത്.ഇന്ത്യയിലുടനീളം ഈ സേവനം ലഭ്യമാകുന്നതിനാൽ സമയബന്ധിതമായി വായ്‌പ ആവശ്യമുള്ള മേഖലകളിൽ വായ്‌പ ലഭ്യമാക്കാൻ സാധിക്കും. ഉടൻതന്നെ ഈ പങ്കാളിത്തം സ്വർണവായ്‌പ, ഭവനവായ്‌പ പോലുള്ള മറ്റു പദ്ധതികളിലേക്കും വിപുലീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *