മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം 1.5 ലക്ഷം കോടി രൂപ പിന്നിട്ടു
കൊച്ചി: സ്വർണ പണയ എൻബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാൻസിൻ്റെ വിപണി മൂല്യം 1.5 ലക്ഷം കോടി രൂപ കടന്നു. ഒരു ലക്ഷം കോടി രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി കമ്പനി എത്തിയത് ജൂണിലാണ്.
വിപണി മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ 59-ാ മത്തെ കമ്പനിയായി മാറി. ലിസ്റ്റു ചെയ്ത സാമ്പത്തിക സേവന കമ്പനികളുടെഇടയിൽ 12-ാമത്തെ കമ്പനിയുമാണ്.പണയമായി സ്വീകരിച്ചിട്ടുള്ള ആകെ സ്വർണം ഒരു വർഷം മുൻമ്പുള്ള 199 ടണ്ണിൽ നിന്ന് 209 ടണ്ണായി ഉയർന്നു. ഗ്രൂപ്പിന്റെ ആകെ ശാഖകൾ 7524 കേന്ദ്രങ്ങളിലേക്ക് വിപുലീകരിക്കുകയും ചെയ്തു.
