ഗ്രാമീണ വിദ്യാഭ്യാസത്തിനായി അഞ്ചു കോടി ചെലവഴിച്ച് മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഗ്രാമീണ വിദ്യാഭ്യാസ രംഗത്തെ സിഎസ്‌ആർ പദ്ധതികള്‍ക്കായി അഞ്ചു കോടി ചെലവഴിച്ച് മുത്തൂറ്റ് ഫിനാന്‍സ്. ഇതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ വന്ദവാസി തെയ്യാര്‍ ഗ്രാമത്തില്‍ മുത്തൂറ്റ് കലൈവാണി നഴ്‌സറി ആൻഡ് പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. സ്‌കൂളിന്‍റെ നിര്‍മാണം, അടിസ്ഥാനസൗകര്യങ്ങള്‍, പ്രവര്‍ത്തനം തുടങ്ങിയവയ്ക്കാണു മുത്തൂറ്റ് ഫിനാന്‍സ് തുക ചെലവഴിച്ചത്.മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എം.എസ്. തരണിവേന്തന്‍ എംപി സ്‌കൂളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.