മുത്തൂറ്റ് ഫിനാന്‍സ് സ്കോളര്‍ഷിപ്പ് 1420 വിദ്യാര്‍ഥികള്‍ക്ക്
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് പഠനത്തില്‍ മികവ് തെളിയിച്ച 1420 വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് എം. ജോര്‍ജ് എക്സലന്‍സ് സ്കോളർഷിപ്പുകൾ നൽകി. സ്കോളർഷിപ്പ് എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് നൽകിയത്.പാലാരിവട്ടത്തെ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹെഡ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങ് കുസാറ്റ് മുന്‍ പ്രോ- വൈസ്ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.3000 രൂപ വീതം കാഷ് പ്രൈസും മെമന്റോയുമാണ് നല്‍കിയത്. കേരളത്തിനുപുറമെ ചെന്നൈ, മധുരൈ, മംഗളൂരു, ബംഗളൂരൂ, ഹൈദരാബാദ്, മുംബൈ, ഗോവ, കോല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
