ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം പിന്നിട്ട് മുത്തൂറ്റ് ഫിനാന്‍സ്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള കമ്പനി

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു ലക്ഷം കോടി വിപണി മൂല്യം എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്.ഇന്ന് രാവിലെ ഓഹരി വില 2,491 രൂപ കടന്നതോടെയാണ് ഈ നിര്‍ണായക നേട്ടം. രാവിലെ ഓഹരി വിപണി വ്യാപാരം തുടങ്ങിയതിനു പിന്നാലെ ഓഹരി വില 2,522.80 രൂപ വരെ ഉയര്‍ന്നു. ഇതോടെ നിലവില്‍ 1,00,060.80 രൂപയാണ് വിപണി മൂല്യം.റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ പണയ വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചുകൊണ്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിയെ മുന്നേറ്റത്തിലെത്തിച്ചിരുന്നു. ഓഹരി വില 12 ശതമാനത്തിലധികം കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് മാത്രം ഉയര്‍ന്നു. ആറ് മാസക്കാലയളവില്‍ 26 ശതമാനമാണ് ഓഹരിയുടെ നേട്ടം.കേരളം ആസ്ഥാനമായ് പ്രവർത്തിക്കുന്ന ബാങ്കിതര സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനവുമാണ് മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില നാലാം പാദത്തില്‍ ഒരു ലക്ഷം കോടി രൂപയെന്ന നേട്ടം പിന്നിട്ടിരുന്നു.കേരള കമ്പനികളില്‍ മുത്തൂറ്റിന് പിന്നിലായി ഫാക്ടും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമാണ് വിപണി മൂല്യത്തില്‍ ഉള്ളത്. ഇന്നത്തെ ഓഹരി വില പ്രകാരം ഫാക്ടിന്റെ വിപണി മൂല്യം 67,661 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റേത് 60,863 കോടി രൂപയുമാണ്.