മുതലമട മാങ്ങ ഹീറോ

പാലക്കാട്: ഈ സീസണില്‍ മികച്ച ലാഭം നേടിയിരിക്കുകയാണ് മുതലമട മാങ്ങ. മാങ്ങയ്ക്ക് നല്ല വില ലഭിച്ചതും കീടബാധ കുറവായതിനാല്‍ 60 ശതമാനത്തിലേറെ ഉല്‍പാദനമുണ്ടായതും നേട്ടത്തിന് കാരണമായി.മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു എന്നീ പ്രധാന വിപണികള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ മുതലമട മാങ്ങയ്ക്ക് മികച്ച വില ലഭിച്ചു.സീസണ്‍ പകുതിയായപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ മാളുകളില്‍ മുതലമട അല്‍ഫോൻസ മാങ്ങയുടെ വില കിലോഗ്രാമിന് 1350 രൂപ വരെയെത്തിയിരുന്നു. ഡിസംബർ അവസാനം ആരംഭിച്ച് മേയ് വരെ നീളുന്ന മാമ്ബഴക്കാലത്തെ സംഭരണത്തിനും വിപണനത്തിനുമായി ഇരുനൂറിലധികം സംഭരണ – വിപണന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്.