മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായി; ഓഹരി വിപണി ഇടിവിൽ അദാനിക്കും വലിയ നഷ്ടം

ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ ഓരോ ദിവസവും മാറ്റം സംഭവിക്കുന്നത് പതിവാണ്, കാരണം ഓഹരി വിപണിയിലെ ഉയർച്ച-താഴ്ചകൾ ഇവരുടെ സമ്പത്തിൽ നേരിയ തരത്തിൽ സ്വാധീനം ചെലുത്താറുണ്ട്. ഇപ്പോഴിതാ, ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായിരിക്കുകയാണ്. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക അനുസരിച്ച്, മുകേഷ് അംബാനി 16-ാം സ്ഥാനത്ത് നിന്ന് 17-ാം സ്ഥാനത്തേക്ക് പിന്നിലായി. ഈ ആഴ്ചയിലെ വ്യാപാരത്തിൽ, ഇന്ത്യൻ ഓഹരി വിപണിയിലെ ഇടിവ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളെയും ബാധിച്ചിരിക്കുകയാണ്. 3 ശതമാനം ഇടിവ് സംഭവിച്ചതോടെ, റിലയൻസ് ഓഹരികൾ 1298.50 രൂപയിലേക്ക് താഴ്ന്നു, ഇതോടെ മുകേഷ് അംബാനിയുടെ ആസ്തിയിൽ 2.72 ബില്യൺ ഡോളറിന്റെ കുറവ് അനുഭവപ്പെട്ടു. ഇതോടെ, 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്നു അംബാനി പുറത്തായി, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആസ്തി ബ്ലൂംബെർഗ് അനുസരിച്ച് 98.8 ബില്യൺ ഡോളറാണ്.ഇന്നലെ ഓഹരി വിപണിയിലുണ്ടായ ഈ വലിയ ഇടിവ് ഗൗതം അദാനിയെയും ബാധിച്ചു, 2.06 ബില്യൺ ഡോളർ വരെ അദ്ദേഹത്തിന്റെ ആസ്തിയിൽ നിന്നും കുറഞ്ഞു. അംബാനിയെ അനുഗമിച്ച് അദാനിയുമാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്തി 92.3 ബില്യൺ ഡോളറാണ്.ഇന്ത്യയിലെ മറ്റു പ്രമുഖ ധനികരായ ദിലീപ് സാങ്‌വിക്ക് 827 മില്യൺ ഡോളറും കെ പി സിങ്ങിന് 745 മില്യൺ ഡോളറും കുമാർ ബിർളയ്ക്ക് 616 ബില്യൺ ഡോളറും നഷ്ടമായി. സാവിത്രി ജിൻഡാലിന് 611 ബില്യൺ ഡോളറിന്റെ കുറവ് അനുഭവപ്പെട്ടതായും സൂചികയിൽ വ്യക്തമാക്കുന്നു.