June 8, 2025

2000-ല്‍ പരം അപ്രന്റീസ് ഒഴിവുകള്‍; ഡിഗ്രി/ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം

0
images (2) (31)

കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്‌ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേള്‍ഡ്, കൊച്ചിൻ ഇന്റർ നാഷണല്‍ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെ.എസ്.ഇ.ബി, കെല്‍ട്രോണ്‍, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളില്‍ രണ്ടായിരത്തില്‍പരം അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകൾ ഉണ്ടെന് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

പാസ്സായി 5 വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്‌ട് പ്രകാരം മുൻപ് പരിശീലനം കിട്ടാത്തവർക്കുമാണ് അവസരം. ബിടെക്, ബിഎ, ബി.എസ്.സി, ബിബിഎ, ബികോം, ബിസിഎ, യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 9000 രൂപയും, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 8000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. നിശ്ചയിക്കപ്പെട്ട സ്‌റ്റൈപ്പന്റ് ഇതാണെങ്കിലും പല കമ്പനികളും കൂടുതല്‍ തുക വാഗ്ദാനം നല്‍കുന്നുണ്ട്.

ഒരു വർഷത്തെ അപ്രന്റീസ്ഷിപ് വിജയകരമായി പൂർത്തിയാക്കിയാല്‍ ഉദ്യോഗാർത്ഥികള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന തൊഴില്‍ പ്രാവീണ്യ സർട്ടിഫിക്കറ്റ് (പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്) ലഭിക്കും. അപ്രന്റീസ് ട്രെയിനിങ്ങിന് വേണ്ടി പേര് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം.

ഓണ്‍ലൈൻ രജിസ്റ്റർ ചെയ്യുന്നതിനായി www.sdcentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക് 0484 2556530 എന്ന നമ്പറിലോ sdckalamassery@gmail.com ഈ-മെയില്‍ മുഖാന്തിരമോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *