August 4, 2025

രാജ്യത്ത് കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകൾ ഇന്ത്യയില്‍ കൂടുതല്‍

0
64f96040598dc

ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു. ഐഫോണ്‍ വില്‍പന വര്‍ധിച്ചതായും റിപ്പോര്‍ട്ട്. ഐഫോണ്‍ വില്‍പന വര്‍ധിച്ചതോടെ ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് സിഇഒ ടിം കുക്ക് വെളിപ്പെടുത്തി.

വരാനിരിക്കുന്ന ആപ്പിള്‍ സ്റ്റോറുകളുടെ ലൊക്കേഷനുകള്‍ ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയിലെ സ്‌കൈ സിറ്റി മാള്‍. ബെംഗളൂരുവിലെ ഫീനിക്സ് മാള്‍ ഓഫ് ഏഷ്യ, പൂനെയിലെ കോപ മാള്‍, നോയിഡയിലെ ഡിഎല്‍എഫ് മാള്‍ എന്നിവിടങ്ങളില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് സൂചനയുണ്ട്. ഫിസിക്കല്‍ സ്റ്റോറുകള്‍ ആപ്പിളിന്റെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍, ആപ്പിള്‍ വാച്ചുകള്‍ എല്ലാം പ്രദര്‍ശിപ്പിക്കുന്ന ഇടമാകും.

Leave a Reply

Your email address will not be published. Required fields are marked *