July 7, 2025

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്ത്

0
b9d212f92b2d308b19b9c6b8af5047ad

കുവൈത്ത്മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന് ഈ നേട്ടം ലഭിച്ചത്. 103 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ഇൻഡക്സ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 37.86 Mbps ഉയർന്ന് മൊബൈൽ ഡൗൺലോഡ് വേഗം ഇപ്പോൾ 92.82 Mbps ആയി. ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സ്ഥിരതയുള്ളതുമായ സേവനം ലഭ്യമാവുന്നതാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുന്നത്. യുഎഇയുടെ 350.89 Mbps വേഗത്തിനും ഖത്തറിന്റെ വേഗത്തിനും പിന്നാലെ കുവൈത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *