June 8, 2025

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് മിനിമം ഷെല്‍ഫ് ലൈഫ് നിര്‍ബന്ധം

0
FSSAILOGO

ഏറ്റവും കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കളെ വിതരണം ചെയ്യാവൂ എന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡെലിവറി സമയത്ത് ഉല്‍പ്പന്നങ്ങള്‍ കാലഹരണപ്പെടുന്നത് ഒഴിവാക്കുന്നതിനാണിത്.

ക്വിക്ക്-കൊമേഴ്സ്, ഇ-കൊമേഴ്സ് എന്നിവയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളെ തുടര്‍ന്നാണ് ഉത്തരവ്. എഫ്എസ്എസ്എഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്നയോഗത്തിലാണ് തീരുമാനം. ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്കായി പതിവായി ആരോഗ്യ പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. മലിനീകരണം തടയാന്‍, ഭക്ഷണവും ഭക്ഷ്യേതര വസ്തുക്കളും വെവ്വേറെ വിതരണം ചെയ്യണമെന്നും റെഗുലേറ്റര്‍ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം, എഫ്എസ്എസ്എഐ സംസ്ഥാന അധികാരികളോട് ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാരുടെ വെയര്‍ഹൗസുകളില്‍ നിരീക്ഷണം വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന് ഡെലിവറി ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *