മിൽമ പാൽവില ഉടൻ കൂട്ടില്ല
തിരുവനന്തപുരം: പാൽവില തൽക്കാലം കൂട്ടില്ലെന്ന് മിൽമ അറിയിച്ചു. ജനുവരിയിലോ ഫെബ്രുവരിയിലോ വില ഉയർത്താനാണ് നീക്കം. പാലിനും പാലുൽപന്നങ്ങൾക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിൽ നിലവിൽ വില കൂട്ടേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.
ജിഎസ്ടി ഒഴിവാക്കിയതോടെ വില കൂട്ടേണ്ടെന്ന വിദഗ്ധ സമിതി ശുപാർശ അംഗീകരിച്ചെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി വ്യക്തമാക്കി.ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പാൽവില വർധന പരിഗണിച്ചാൽ മതിയെന്നാണ് ശുപാർശ. ഇതിനോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചെന്നും ചെയർമാൻ പറഞ്ഞു. എറണാകുളം മേഖല യൂണിയനാണ് എതിർത്തത്.
