March 24, 2026

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാൽ വില വർധിപ്പിക്കും

0
768-512-11824874-610-11824874-1621470838290 (1)

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് ഇപ്പോൾ വില വർദ്ധിപ്പിക്കുന്നില്ലെന്നും അത് കഴിയുമ്പോൾ വർദ്ധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മില്‍മ ഇത് സംബന്ധിച്ച് നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വെച്ചാല്‍ പരിഗണിക്കുമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി അറിയിച്ചു.പാല്‍വില കുറച്ച് വര്‍ധിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ കൂടുതല്‍ പാടില്ല. ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *