June 7, 2025

സ്കൈപ്പ് സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

0
images (2) (23)

വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് പിൻവലിച്ച് മൈക്രോസോഫ്റ്റ്. മെയ് 5 ന് ശേഷം സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കോളിംഗ്, വോയ്‌സ്‌മെയിൽ, സ്കൈപ്പ് നമ്പറുകൾ തുടങ്ങിയ എല്ലാ പണമടച്ചുള്ള സവിശേഷതകളും ഈ വർഷം ആദ്യം സ്കൈപ്പ് അവസാനിപ്പിച്ചിരുന്നു.

ജനപ്രിയമായ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു 2003 ൽ ആരംഭിച്ച സ്കൈപ്പ്. ഉപയോക്താക്കളിൽ ഭൂരിഭാഗവും പുതുതലമുറ ആപ്പുകളിലേക്ക് മാറിയതോടെയാണ് സ്കൈപ് നിർത്തലാക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്.

അതെസമയം ടീം മീറ്റിംഗുകൾക്കും കോളുകൾക്കും മറ്റൊരു പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നുണ്ട്.മൈക്രോസോഫ്റ്റിന്റെ തന്നെ പുതിയതും കൂടുതൽ ശക്തവുമായ ആശയവിനിമയ മാർഗമായ ‘മൈക്രോസോഫ്റ്റ് ടീംസ്’ ആണ് സ്കൈപ്പിന് പകരക്കാരനായി വരുന്നത്.

മൈക്രോസോഫ്റ്റിന്റെ ഇത്തത്തിലുള്ള ഈ തീരുമാനം അതിന്റെ ഉപഭോക്തൃ ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ ഏകീകരിക്കുന്നതിനും മൈക്രോസോഫ്റ്റ് ടീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *