June 8, 2025

എംജിയുടെ സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ ഇന്ത്യയിലേക്ക്; 2025-ൽ അവതരിപ്പിക്കും

0
images (7)

ഭാരത മൊബിലിറ്റി എക്സ്പോയിൽ എംജിയുടെ സൈബർസ്റ്റർ എത്തുന്നു2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ എംജിയുടെ ഹൈ-പെർഫോമൻസ് ഇലക്ട്രിക് സ്പോർട്സ് കാർ സൈബർസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കും. ജെഎസ്ഡബ്ല്യൂ എംജി മോട്ടോർ ഇന്ത്യയുടെ പ്രീമിയം ഔട്ട്ലെറ്റുകൾ വഴിയാണ് ഈ വാഹനം വിപണിയിലെത്തുക. 2021-ൽ രൂപപ്പെട്ട ആശയം, 2023-ൽ ഇംഗ്ലണ്ടിൽ നടന്ന ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ സൈബർസ്റ്റർ ആദ്യമായി ലോകത്തിന് മുന്നിലെത്തിച്ചു. 1960-കളിലെ എംജി റോഡ്റ്ററുകളിൽ നിന്നാണ് സൈബർസ്റ്ററിന് പ്രചോദനം.

എക്സ്റ്റീരിയർ

സൈബർസ്റ്ററിന്റെ മുൻഭാഗം എൽഇഡി ഹെഡ്‌ലാമ്പുകളും ഡി.ആർ.എല്ലും സ്പ്ലിറ്റഡ് എയർ ഇൻടേകും ഉപയോഗിച്ച് തേജസ്സായി രൂപകൽപ്പന ചെയ്തിരിക്കുന്നു. പിൻഭാഗത്തെ അമ്പ് ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ വാഹനത്തിന്റെ പ്രത്യേകതയാകും. 19, 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ കൂടുതൽ ഗംഭീരത നൽകുന്നു. 4533 മില്ലീമീറ്റർ നീളവും 1912 മില്ലീമീറ്റർ വീതിയും 1328 മില്ലീമീറ്റർ ഉയരവും 2689 മില്ലീമീറ്റർ വീൽബേസുമാണ് സൈബർസ്റ്ററിന്റെ വലുപ്പം.

മുൻഭാഗത്ത് ഇരട്ട വിഷ്ബോൺ സസ്പെൻഷനും പിൻഭാഗത്ത് ഫൈവ് ലിങ്ക് ഇൻഡിപെൻഡന്റ് സസ്പെൻഷനും നൽകിയാണ് വാഹനത്തിന്റെ ഹാൻഡ്ലിങ് മെച്ചപ്പെടുത്തിയിരിക്കുന്നത്. ഭാരം മുന്നിലും പിന്നിലും 50:50 എന്ന തുല്യ അനുപാതത്തിൽ നിലനിർത്തിയതിനാൽ സമതുലിതമായ ട്രാക്ഷൻ ഉറപ്പാക്കുന്നു.

ഇന്റീരിയർ

ഡാഷ്‌ബോർഡിൽ മൂന്ന് സ്ക്രീനുകൾ ഉൾപ്പെടെ കുത്തനെ ക്രമീകരിച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സൈബർസ്റ്ററിന്റെ ഹൈലൈറ്റ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 5ജി, കണക്ടഡ് കാർ സാങ്കേതികവിദ്യ, വയർലെസ് ചാർജിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഉണ്ട്.

ബാറ്ററിയും കരുത്തും

503 ബി.എച്ച്.പി കരുത്തും 725 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഇരട്ട മോട്ടോറുകളാണ് സൈബർസ്റ്ററിന്റെ പ്രധാന സവിശേഷത. 8 ലെയർ ഫ്ലാറ്റ് വയർ വയിനിംഗും ഓയിൽ കൂളിങും ഉപയോഗിച്ച് മോട്ടോറുകൾക്ക് ഉയർന്ന താപനിലയിലും മികച്ച പ്രകടനം ഉറപ്പാക്കും. 77 kWh ബാറ്ററി പായ്ക്ക് 580 കിലോമീറ്റർ റേഞ്ച് ലഭ്യമാകും. 0-100 കിലോമീറ്റർ വേഗം 3.2 സെക്കൻഡിൽ നേടുകയും ഓൾ വീൽ ഡ്രൈവ് സൗകര്യം ഉപയോഗിച്ച് മിനിമലിസ്റ്റ് വൈദ്യുത വാഹനം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *