March 22, 2026

പുതുവർഷാഘോഷത്തോടനുബന്ധിച്ച് മെട്രോ സർവീസ് കൂട്ടും

0
FB_IMG_1766819244508

കൊച്ചി: വർഷാവസാന തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകളുടെ സമയം നീട്ടും. ജനുവരി 3 വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും മെട്രോ ട്രെയിനുകൾ രാത്രി 11 വരെ സർവീസ് നടത്തും.

കൂടാതെ പുതുവത്സര രാവിൽ പുലർച്ചെ 1:30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1:30ന് പുറപ്പെടും. ഇടപ്പള്ളി ‌സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 2 മണിക്കാണ്.31ന് രാത്രിയിലെ കൊച്ചി വാട്ടർ മെട്രോ സർവീസ് ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട് മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട് – വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ 4 വരെ ഉണ്ടാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *