ട്രംപുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഒരുങ്ങി മെറ്റ

മെറ്റയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തമ്മിലുള്ള കേസ് 25 ദശലക്ഷം ഡോളറിന് തീർപ്പാക്കാൻ കരാറിലെത്തിയതായി റിപ്പോർട്ടുകൾ. 2021 ജനുവരി 6-ന് ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് ട്രംപ് മെറ്റയ്‌ക്കെതിരെ ഫയൽ ചെയ്ത കേസ് തീർപ്പാക്കാനാണ് ശ്രമം. ഈ സംഭവത്തിൽ മെറ്റയും, അതിന്റെ സിഇഒ മാർക്ക് സക്കർബർഗും മറ്റ് വലിയ ടെക് കമ്പനികളുമായി സഹകരിച്ചതായി ട്രംപ് ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ വിമർശകരോട് പ്രതികാരം ചെയ്യുമെന്നും ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് 22 ലക്ഷം ഡോളർ ട്രംപിന് നഷ്ടപരിഹാരമായി ലഭിക്കും, ശേഷിക്കുന്ന തുക മറ്റ് നിയമച്ചെലവുകൾക്കും മറ്റ് വ്യവഹാരക്കാർക്കുമായി വകയിരുത്തും.