ഓക്സിജനിൽ മെഗാ ക്ലിയറൻസ് മാരത്തൺ; ഇന്നും നാളെയും
കോട്ടയം: ‘മെഗാ ക്ലിയറൻസ് മാരത്തണു’മായി ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ട്. ഓക്‌സിജൻ്റെ എല്ലാ ഷോറൂമുകളിലും ഇന്നും നാളെയും ഉൽപന്നങ്ങൾ മികച്ച ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം.
സ്‌മാർട്ട്ഫോൺ, ലാപ്ടോപ് തുടങ്ങി വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എസി, കിച്ചൻ അപ്ലയൻസസ് എന്നിവയ്ക്ക് ആകർഷകമായ ഓഫറുകളുണ്ട്.ഇഎംഐ സൗകര്യം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സ്പെഷൽ കാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ് തുടങ്ങിയവ ലഭ്യമാണ്.ലാപ്ടോപ്പുകൾക്കൊപ്പം 5,999 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളുണ്ട്. കൂടാതെ സ്മാർട്ട് ടിവികൾക്ക് 20,000 രൂപ വരെ കാഷ്ബാക്കും 4 വർഷം വരെ വാറന്റിയുമുണ്ട്.
