July 23, 2025

ഡോക്ടര്‍മാര്‍ക്കായുള്ള മെഡിട്രീന മെഡിസിന്‍ അപ്‌ഡേറ്റ് 2025 സംഘടിപ്പിച്ചു

0
n6561955661742142530994daff41fb0ec45c15f5edd881c41dedfa810c762205f113c80959300dcbd72cd9

കൊല്ലം: മെഡിട്രീന ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കായുള്ള മെഡിട്രീന മെഡിസിന്‍ അപ്‌ഡേറ്റ് 2025 സംഘടിപ്പിച്ചു. കൊട്ടിയം ബ്രൂക്ക് സെറിന്‍ ഹോട്ടലിൽ മാര്‍ച്ച്‌ 15 ശനിയാഴ്ചയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മെഡിട്രീന ഗ്രൂപ്പ് സി ഇ ഒ ഡോ മഞ്ജു പ്രതാപ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കുകയും, കൂടാതെ ആരോഗ്യരംഗത്തെ നൂതന സമ്പ്രദായങ്ങളും, പുരോഗതികളെ കുറിച്ച്‌ വിഷയാവതരണം നടത്തുകയും ചെയ്തു.

മെഡിട്രീന ഗ്രൂപ്പ് സാരഥിയും, പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. പ്രതാപ് കുമാര്‍ മോഡറേറ്ററായ സെമിനാറില്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റും, കിഡ്നി ട്രാന്‍സ്പ്ലാന്റ് വിദഗ്ദ്ധനുമായ ഡോ. റെമി ജോര്‍ജായിരുന്നു ഓര്‍ഗനൈസിംഗ് സെക്രട്ടറി.ഗ്യാസ്ട്രോ സര്‍ജന്‍ ഡോ. ബൈജു സേനാധിപന്‍, ഡോ.മനു, ഡോ. ഷെഫില്‍ ഷറഫ്, ഡോ ലുലു സിറിയക്, ഡോ.സഞ്ജു, ഡോ.അനൂപ് സുഗുണന്‍ തുടങ്ങിയ പ്രഗത്ഭ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *