February 4, 2026

ആധുനിക ലാബുമായി മെഡിക്കൽ ട്രസ്‌റ്റ്

0
images (1) (1)

കൊച്ചി: അവയവമാറ്റ പരിശോധനകൾക്കായി ആധുനിക സംവിധാനങ്ങളുള്ള ലാബുമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി രംഗത്ത്. അവയവമാറ്റ പരിശോധനയിലും മോളിക്യുലാർ ഡയഗ്നോസ്റ്റിക്സിലും നൂതന സാങ്കേതിക സംവിധാനങ്ങളോടെയാണ് ട്രാൻസ്പാന്റ് ഇമ്യൂണോളജി ആൻഡ് മോളി ക്യുലർ സയൻസ് ലാബ് – ആക്ട‌ിമോസ് പ്രവർത്തിക്കുക.

അവയവ മാറ്റത്തിൽ ദാതാവും സ്വീകർത്താവും തമ്മിലുള്ള ഏറ്റവും അനുയോജ്യമായ പൊരുത്തം കണ്ടെത്താൻ സഹായിക്കുന്ന ഹിസ്റ്റോകം പാറ്റിബിലിറ്റി, ഇമ്യൂനോജനെറ്റിക് പരിശോധനകളും ഇവിടെ ലഭ്യമാണ്.മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മാതൃ-ശിശു പരിചരണ വിഭാഗമായ മദർലൈൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ആക്ടിമോസ് ലാബും പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *