22 ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് കൂടി വിപുലീകരിച്ച് മാക്‌സ് ലൈഫ്

കൊച്ചി: ദക്ഷിണേന്ത്യൻ നഗരങ്ങളിൽ 22 പുതിയ ഓഫീസുകൾ കൂട്ടിച്ചേർത്തുകൊണ്ട് വിതരണ രംഗം വിപുലീകരിക്കുന്നതിനു ‘ആരോഹൻ’ സംരംഭം ആരംഭിച്ച് മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. ഉപഭോക്തൃ കേന്ദ്രീകൃത ഇൻഷുറൻസ് ബോധവൽക്കരണ പരിപാടികളിലൂടെയും ലൈഫ് അഡൈ്വസർ റിക്രൂട്ട്‌മെൻ്റുകളിലൂടെയും ഈ വിപണികളിൽ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രാദേശിക ലൈഫ് ഉപദേഷ്ടാക്കളിലൂടെ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനാണ് ഉദ്ദേശം. മാക്‌സ് ലൈഫിൻ്റെ ‘ഡിജിസാർത്തി’ പദ്ധതിയിലൂടെ, ആരോഹൻ്റെ കീഴിൽ പുതിയ 22 ശാഖകളും 100% ഡിജിറ്റലാക്കുക എന്നതും ലക്ഷ്യമാണ്. 2047ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ഐആർഡിഎഐയുടെ കാഴ്ചപ്പാടുമായി ഈ സംരംഭം യോജിക്കുന്നുവെന്ന് മാക്‌സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ സുമിത് മദൻ പറഞ്ഞു.