മാസ്റ്റര്‍കാര്‍ഡ്, ആക്സിസ് ബാങ്കുമായ് സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കും

മാസ്റ്റര്‍ കാര്‍ഡ് ആക്സിസ് ബാങ്കുമായി സഹകരിച്ച് ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കായി ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പ്രത്യേകിച്ചും ചെറുകിട ബിസിനസ് ഉടമകള്‍ക്കായി രൂപകല്‍പന ചെയ്ത മൈബിസ് ബിസിനസ് ക്രെഡിറ്റ് കാര്‍ഡാണ് ഈ സംരംഭത്തിന്റെ ഭാഗമെന്ന് കമ്പനി അറിയിച്ചു. മൈബിസ് കാർഡ്, വേൾഡ് മാസ്റ്റര്‍ കാര്‍ഡ് വിഭാഗത്തില്‍പ്പെടുന്നതും ചെറുകിട ബിസിനസ്സ് ഉടമകളുടെ വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ബിസിനസ്, യാത്രാ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമാണ്. കൂടാതെ, വലിയ റിവാര്‍ഡുകള്‍, സീറോ ലയബിലിറ്റി പരിരക്ഷ എന്നിവ ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നു. തുടക്കവ്യവസായികള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളും ഈ കാര്‍ഡിലൂടെ ലഭിക്കും. ഇന്ത്യയില്‍ സംരംഭകര്‍ ദിവസേന വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവരുടെ ബിസിനസ്, യാത്ര, ജീവിതശൈലി ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയാണ് മാസ്റ്റര്‍കാര്‍ഡിന്റെ ലക്ഷ്യമെന്ന് കമ്പനിയിലെ ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് അനുഭവ് ഗുപ്ത വ്യക്തമാക്കി.