ഇലക്ട്രിക് കാറിൽ മാരുതിയുടെ ചുവട്: ഇ-വിറ്റാര ജനുവരിയിൽ പുറത്തിറങ്ങും

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ വരവിനായി വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2025 ജനുവരിയോടെ മാരുതിയുടെ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാൻ പോകുന്നു. കമ്പനി ആദ്യ പ്രൊഡക്ഷൻ-തലത്തിലുള്ള ഇലക്ട്രിക് എസ്‌യുവി ‘ഇ-വിറ്റാര’ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് 2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ഡെബ്യൂ ചെയ്യുമെന്നാണ് സൂചന. മുൻപ് ഇ-വിറ്റാര “ഇവിഎക്‌സ്” എന്ന പേരിൽ അറിയപ്പെട്ടിരുന്നു, കൂടാതെ ഈ വർഷം ആദ്യം ഇവിഎക്‌സ് പ്രോട്ടോട്ടൈപ്പ് അവതരിച്ചതുമാണ്.പുതിയ ഇ-വിറ്റാരയുടെ ആകൃതി, ഡിസൈൻ, സവിശേഷതകൾ എന്നിവയെ കുറിച്ചും വിവരങ്ങൾ പുറത്തുവന്നു. ഇലക്‌ട്രിക് എസ്‌യുവി മിലാനിൽ നടന്ന EICMA 2024-ൽ ആണ് പ്രദർശിപ്പിച്ചത്. കാറിന് ചുറ്റുമുള്ള കട്ടിയുള്ള ക്ലാഡിംഗ്, വീൽ ആർച്ചുകൾ, വൈ-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ബന്ധിപ്പിച്ച ടെയിൽലാമ്പുകൾ, കട്ടിയുള്ള പിൻ ബമ്പർ എന്നിവ ആകർഷകമായ രൂപതിലുണ്ട്. ചാർജിംഗ് പോർട്ട് മുന്നിലെ ഇടത് ഫെൻഡറിൽ ആണ് സ്ഥാപിച്ചിരിക്കുന്നത്, പിൻ ഡോർ ഹാൻഡിലുകൾ സി-പില്ലറിലാണ് സ്ഥിതി ചെയ്യുന്നത്. ഇ-വിറ്റാര രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വരുന്നത് – 49kWh, 61kWh. 49kWh ബാറ്ററിയുമായി 2WD കോൺഫിഗറേഷനിൽ മാത്രം ലഭ്യമാണ്. 61kWh ബാറ്ററിയിൽ 2WD, 4WD എന്നീ ഓപ്ഷനുകൾ ലഭ്യമാകും.കാറിന്റെ ഇൻടീരിയർ സവിശേഷതകൾ വാക്കുകളിൽ മാത്രം ചുരുങ്ങാത്തവയാണ്. ഡ്യുവൽ ഡാഷ്‌ബോർഡ് സ്‌ക്രീനുകൾ, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയോടൊപ്പം ലെവൽ 2 ADAS സ്യൂട്ട് വരും.മാരുതി സുസുക്കിയുടെ ഈ നീക്കം, ഇലക്ട്രിക് വാഹന രംഗത്ത് കമ്പനിയുടെ മുൻനിര സാന്നിധ്യം ഉറപ്പാക്കും.