മാരുതി സുസുക്കി വിപുലമായ ഇ.വി ചാർജിംഗ് നെറ്റ്‌വർക്കുകൾ സ്ഥാപിക്കാനൊരുങ്ങുന്നു, ലക്ഷ്യം കൂടുതൽ ഇലക്ട്രിക് വാഹന വിൽപ്പന

മാരുതി സുസുക്കി, ആദ്യ ഇലക്ട്രിക് വാഹനമിറക്കുന്നതിന് മുൻപായി, വിപുലമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. 25,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതാണ് കമ്പനിയുടെ ലക്ഷ്യം. വ്യാപകമായ ചാർജിംഗ് ശൃംഖലഇന്ത്യയിലെ ഇലക്ട്രിക് വാഹന ചാർജിംഗ് സംവിധാനത്തിന്റെ അഭാവം കൊണ്ട് ഉപഭോക്താക്കൾക്ക് ഇ.വി വാങ്ങാൻ മടി തോന്നുന്നതാണ്. ഇത് പരിഹരിക്കാനായി, രാജ്യത്ത് ശക്തമായ ചാർജിംഗ് നെറ്റ്‌വർക്കുകൾ സൃഷ്ടിക്കുക എന്നതാണ് മാരുതിയുടെ പദ്ധതിയുടെ ഭാഗം. 2,300-ലധികം നഗരങ്ങളിലായി 5,100 സേവന കേന്ദ്രങ്ങൾ ഉള്ളതിനാൽ, ഈ നെറ്റ്‌വർക്കിനെ ചാർജിംഗ് ഹബ്ബുകളാക്കി മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി സഹകരണംഇ.വി ചാർജിംഗ് ഇന്‍ഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുമായി മാരുതി സുസുക്കി ചർച്ച നടത്തുന്നു. രാജ്യത്ത് 81,000-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉള്ളതിനാൽ, ഇവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പ്രധാന ശ്രമം.ഇ.വി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നത് ഉപഭോക്താക്കളെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുമെന്നും, എല്ലാ സേവന കേന്ദ്രങ്ങളിലും ചാർജിംഗ് സൗകര്യം ഒരുക്കാനായി ആദ്യം ഓരോ ബേയും രണ്ട് ചാർജിംഗ് പോയിന്റുകളും സജ്ജീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.ബംഗളൂരുവിൽ, ഇ.വി സർവീസ് ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കുന്നതിന് കമ്പനി പ്രത്യേക പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.ഇ.വി.എക്‌സ് 2025-ൽ വിപണിയിൽമാരുതി 2025 ജനുവരിയോടെ ഇ.വി.എക്‌സ് എസ്.യു.വി മോഡൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്, ഏകദേശം 20-25 ലക്ഷം രൂപയുടെ വില പ്രതീക്ഷിക്കുന്നു.