March 23, 2026

മാരുതി സുസുക്കിയുടെ കയറ്റുമതി കുറഞ്ഞു; ടൊയോട്ടയ്ക്ക് വില്‍പ്പന കുതിപ്പ്

0
images (1) (7)

കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് നേരിയ വര്‍ധന. എങ്കിലും കയറ്റുമതി കുറഞ്ഞതായി വിവരം. ഫെബ്രുവരിയില്‍ ഗ്രാന്‍ഡ് വിറ്റാര നിര്‍മ്മാതാവിന്റെ ആഭ്യന്തര വില്‍പ്പന 1% ഉയർന്നു. 1,99,400 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 1,97,471 യൂണിറ്റുകളായിരുന്നു മുന്‍വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ചത്.എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം, 2024 ൽ ഇതേ മാസത്തെ കയറ്റുമതി 28,927യൂണിറ്റുകളായിരുന്നു. ഇത്തവണ അത് 25,021 യൂണിറ്റായി കുറഞ്ഞു.ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 2024 ൽ ഇതേ മാസത്തെ 14,782 യൂണിറ്റില്‍ നിന്ന് 10,226 യൂണിറ്റായി ഇടിഞ്ഞു.കഴിഞ്ഞമാസം ടാറ്റമോട്ടോഴ്‌സിന് വില്‍പ്പനയിൽ ഇടിവ് രേഖപ്പെടുത്തി.

കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം നാലിലൊന്നായി കുറയുകയും ചെയ്തു. എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം നെക്സോണ്‍ നിര്‍മ്മാതാവിന്റെ ആഭ്യന്തര വില്‍പ്പന 9% താഴ്ന്ന് കഴിഞ്ഞ മാസം 46,435 യൂണിറ്റിലെത്തി. കൂടാതെ ഇവി വില്‍പ്പന 23 ശതമാനം ഇടിഞ്ഞ് 5,343 യൂണിറ്റിലെത്തി.

2025 ഫെബ്രുവരിയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയുടെ കാര്‍ വിപണിയിലെ ‘എസ്യുവി പ്രിയത്തിന്റെ പിന്‍ബലത്തില്‍ അതിന്റെ വില്‍പ്പന കുതിപ്പ് നിലനിര്‍ത്തി. ഇന്ത്യന്‍ യൂണിറ്റിന്റെ മൊത്തം വില്‍പ്പന 13% ഉയര്‍ന്ന് 28,414 യൂണിറ്റിയായി. ഇതേസമയത്ത് കഴിഞ്ഞ വര്‍ഷം വില്‍പ്പന 25,220 യൂണിറ്റായിരുന്നു.ഇതില്‍ ഇന്ത്യയില്‍ വിറ്റ 26,414 യൂണിറ്റുകളും വിദേശത്തേക്ക് അയച്ച 2,000 യൂണിറ്റുകളും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *