June 8, 2025

ലോക സമ്പന്ന പട്ടികയിൽ രണ്ടാമനായി മാർക്ക് സക്കർബർഗ്

0
Mark_Zuckerberg_at_the_37th_G8_Summit_in_Deauville_018_v1

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ ധനികനായി. മെറ്റയുടെ ഓഹരികളിൽ ഉണ്ടായ വലിയ വളർച്ചയാണ് സക്കർബർഗിന്‍റെ ഈ നേട്ടത്തിന് കാരണമായത്. ബ്ലൂംബെർഗ് ബിലിയനേഴ്സ് ഇൻഡക്‌സ് പ്രകാരം സക്കർബർഗിന്‍റെ ആസ്തി 206.2 ബില്യൻ ഡോളറായി. ഇത് ബെസോസിനേക്കാൾ 1.1 ബില്യൻ ഡോളർ കൂടുതലാണ്. 256 ബില്യൻ ഡോളർ ആസ്തിയുള്ള ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഇപ്പോഴും ലോകത്തിലെ സമ്പന്നരിൽ ഒന്നാമൻ ആണ്.മെൻലോ പാർക്ക്, കാലിഫോർണിയയിൽ ആസ്ഥാനമുള്ള മെറ്റ പ്ലാറ്റ്ഫോമുകളിൽ 13% ഓഹരിയുള്ള സക്കർബർഗിന്‍റെ ആസ്തി ഈ വർഷം മാത്രം 78 ബില്യൻ ഡോളർ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എ.ഐ ചാറ്റ്ബോട്ടുകളിൽ കൂടുതൽ ഭാഷാ മോഡലുകൾ അവതരിപ്പിച്ചതിനെത്തുടർന്ന് മെറ്റ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രീതി നേടി, ഇതാണ് ഓഹരികൾ ഉയരാൻ പ്രചോദനമായത്. കൂടാതെ, മെറ്റ ഇപ്പോൾ വെർച്വൽ, ഓഗ്‌മെൻ്റഡ് റിയാലിറ്റി സാങ്കേതികവിദ്യകളിൽ നിക്ഷേപമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *