June 8, 2025

നിലവിലുള്ള ജോലികളിൽ പലതും എ ഐ കൊണ്ടുപോകും

0
0x0

ടെക് രംഗത്തെ ആഗോള ഭീമന്മാരായ ഇന്റല്‍, ഡെല്‍ തുടങ്ങിയവര്‍ ജീവനക്കാരെ കുറയ്ക്കാനും നിര്‍മിത ബുദ്ധിയുടെ കൂടുതല്‍ സാധ്യതകള്‍ പരിശോധിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതോടെ നിർമിത ബുദ്ധി വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പായി. മനുഷ്യൻ ചെയ്യുന്ന ജോലികളിൽ എത്രത്തോളം നിർമിത ബുദ്ധിക്ക് ചെയ്യാനാകുമെന്നതിൽ ഇപ്പോഴും ചർച്ച നടക്കുകയാണ്. നിര്‍മിത ബുദ്ധി എങ്ങനെയാണ് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ബാധിക്കുന്നതെന്ന വിഷയത്തില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ടെക് ലോകം ചർച്ച ചെയ്യുന്നത്. നിര്‍മിത ബുദ്ധി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.റ്റി വര്‍ക്ക് ഫോഴ്‌സ് കണ്‍സോര്‍ഷ്യമാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍. ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍, ടെക്‌നോളജി സെക്ടറുകളില്‍ ജോലി ചെയ്യുന്നവരെയാണ് ഐ.സി.റ്റി വര്‍ക്ക് ഫോഴ്‌സ് എന്ന് വിളിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം 92 ശതമാനം ജോലികൾക്കും നിർമ്മിത ബുദ്ധിയിലൂടെ മാറ്റങ്ങൾ സംഭവിക്കും. പരമ്പരാഗത ജോലികളായ ഡാറ്റ മാനേജ്‌മെന്റ്, കണ്ടന്റ് ക്രിയേഷന്‍, ഡോക്യുമെന്റേഷന്‍ മെയിന്റനന്‍സ്, ബേസിക് പ്രോഗ്രാമിംഗ് ആന്‍ഡ് ലാംഗ്വേജസ്, റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്നിവയുടെ പ്രസക്തി നഷ്ടമാകും. ഇന്ന് മനുഷ്യന്‍ ചെയ്യുന്ന പല ജോലികളും അധികം വൈകാതെ നിര്‍മിത ബുദ്ധി ഏറ്റെടുക്കും. എ.ഐ എത്തിക്‌സ്, റെസ്‌പോണ്‍സിബിള്‍ എ.ഐ, റാപ്പിഡ് എഞ്ചിനീയറിംഗ്, എ.ഐ സാക്ഷരത, ലാര്‍ജ് ലാംഗ്വേജ് മോഡല്‍ തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ കൂടുതലായി ഉയര്‍ന്നുവരാന്‍ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *